റാഫേൽ നദാലിനു യുഎസ് ഓപ്പൺ കിരീടം

81

ന്യൂയോർക്ക്: റാഫേൽ നദാലിനു യുഎസ് ഓപ്പൺ കിരീടം .കനത്ത പോരാട്ടത്തിനൊടുവിലാണ് അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിൽ റഷ്യൻ താരം ദാനി മദ്‍വദെവിനെ സ്പാനിഷ് താരം അടിയറ പറയിച്ചത് . രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്‍റെ ആധികാരിക ജയം. മികച്ച വെല്ലുവിളിയുയർത്തിയ മദ്‍വദെവിനു പക്ഷെ നദാലിന്റെ കരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല .നദാലിന്‍റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്.

ആദ്യ സെറ്റു ട്രൈബ്രേക്കറിലേക്ക് കൊണ്ടുപോകാൻ റഷ്യൻ താരത്തിനായെങ്കിലും 7 -5 നു നദാൽ സെറ്റുപിടിച്ചു .അടുത്തസെറ്റ്‌ അനായാസം നദാൽ 6-3നു നേടി .മൂന്നാംസെറ്റു നദാലിന്റെ ചെറിയ പിഴവുകൾ മുതലാക്കി മദ്‌വദേവ്‌ 5-7നു സ്വന്തമാക്കി.

നദാലിന്റെ ക്ഷീണത്തെ മറികടന്നു നാലാം സെറ്റും റഷ്യൻ താരം നേടിയെങ്കിലും അവസാന സെറ്റിൽ നദാൽ എല്ലാ കരുത്തും തിരിച്ചുപിടിച്ചു 6-4നു കിരീടം സ്വന്തമാക്കി.സ്കോർ 7-5, 6-3, 5-7, 4-6, 6-4). 19-ാം ഗ്രാൻഡ്‍സ്ലാം കിരീടം നേട്ടത്തോടെ നദാലിന് മുന്നിൽ 20 കിരീടമുള്ള റോജർ ഫെഡററുടെ നേട്ടം മാത്രമാണ് കടമ്പയായി മുന്നിലുള്ളത്.