കൊറോണ ചികിത്സ: സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന ഉയർന്ന നിരക്ക് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

16950

എറണാകുളം: കൊറോണയുടെ പേരിൽ സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന ഉയർന്ന ചികിത്സാ നിരക്ക് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയും, അഭിഭാഷകനുമായ പി. ജോസഫ് ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കൊറോണ രോഗികളിൽ നിന്നും ചികിത്സയ്ക്കായി ലക്ഷങ്ങളാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

ചികിത്സാ നിരക്ക് നിർണയിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

സംസ്ഥാനത്ത് ദിനം പ്രതി കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും, സർക്കാർ സംവിധാനങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ നല്ലൊരു ശതമാനം ആളുകളും ചികിത്സയ്ക്കായി സ്വകാര്യആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യം സ്വകാര്യ ആശുപത്രികൾ മുതലെടുക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.