മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി വയക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​ജ​ന സം​ഘ​ന​ക​ളു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം

3995

തിരുവനന്തപുരം: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി വയക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ യു​വ​ജ​ന സം​ഘ​ന​ക​ളു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം. പ​ല​യി​ട​ങ്ങളിലും അ​ക്ര​മ സം​ഭ​വ​ങ്ങ​ളും ഉണ്ടായി. കൊ​ല്ലം, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കോ​ട്ട​യം, പ​ത്ത​ന​തി​ട്ട ജി​ല്ല​ക​ളി​ല്‍ യൂ​ത്ത്കോ​ൺ​ഗ്ര​സ്, യു​വ​മോ​ര്‍​ച്ച, യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി. ആലപ്പുഴയിലെയും കൊല്ലത്തെയും മാർച്ചുകൾ തടഞ്ഞത് സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോ​ഴി​ക്കോ​ട് പ്ര​ക​ട​ന​വു​മാ​യി എ​ത്തി​യ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെയും പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തൃ​ശൂ​രി​ൽ ബി​ജെ​പി-​യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന് പ​രുക്കേ​റ്റു. പ​ത്ത​നം​തി​ട്ട​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പൊലീ​സ് ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ചു. കോട്ടയത്ത് ബിജെപി വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്.

രാവിലെ യുവമോർച്ച പ്രവർത്തകർ എംസി റോഡ് ഉപരോധിച്ചു. ഇതിന് പിന്നാലെ ബിജെപി പ്രവർത്തകരും നഗരത്തിൽ പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വെള്ളിയാഴ്ച മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി ജലീലിന്‍റെ മലപ്പുറത്തെ വീടിന്‍റെ മുന്നിലും പ്രതിഷേധം നടന്നിരുന്നു. വിഷയത്തിൽ ജലീൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.