കേരളത്തിൽ ലോട്ടറി ടിക്കറ്റ് വില വർധിപ്പിക്കുമെന്ന് ധനമന്ത്രി

1360

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില വർധിപ്പിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. എത്ര രൂപ കൂട്ടണമെന്ന് തീരുമാനിച്ചിട്ടില്ല. ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. വില വർധിപ്പിച്ചില്ലെങ്കിൽ വിൽപ്പനക്കാരുടെ വരുമാനം കുറയുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള തീരുമാനമെന്ന് ഐസക് പറഞ്ഞു.

ലോട്ടറി വില വർധിപ്പിച്ചില്ലെങ്കിൽ സമ്മാനം കുറയ്ക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വലിയ വിലവർധനവ് ഉണ്ടാകില്ലെന്നും എക്സൈസ് നികുതി കൂട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾ അധ്യപക നിയമനം കുറയ്ക്കണമെന്ന നിർദ്ദേശം പരിശോധിക്കുന്നതിനൊപ്പം അധ്യാപക വിദ്യാർഥി അനുപാതം പാലിക്കുന്നുണ്ടോ എന്നതും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.