ഇന്ധനവിലയിൽ കുറവ് തുടരുന്നു. പെട്രോൾ വിലയിൽ 15 പൈസയും ഡീസൽ വിലയിൽ14 പൈസയും

1006

കൊച്ചി: ഇന്ധനവിലയിൽ കുറവ് തുടരുന്നു. പെട്രോൾ വിലയിൽ 15 പൈസയും ഡീസൽ വിലയിൽ14 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇന്ധന വില കുറയുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പെട്രോൾ വില 30 പൈസ കുറഞ്ഞിരുന്നു. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ ഇന്നത്തെ വില 77 രൂപ 58 പൈസയാണ്.

ഡീസൽ വില 72 രൂപ 66 പൈസയും. തിരുവനന്തപുരത്ത് പെട്രോൾ വില 78 രൂപ 96 പൈസയാണ്. ഡീസൽ വില 74 രൂപ 6 പൈസയാണ്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 77 രൂപ 92 പൈസ, 73 രൂപ എന്നിങ്ങനെയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 75 രൂപ 55 പൈസയാണ്. ഡീസൽ വിലയാകട്ടെ 68 രൂപ 92 പൈസയുമാണ്..