ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും

56

ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. തുടര്‍ന്ന് ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 24ന് ഹൂസ്റ്റണില്‍ നടക്കുന്ന പരിപാടിയില്‍ 50,000 ഇന്ത്യക്കാര്‍ പങ്കെടുക്കും.

നാളെ ഉച്ച മുതലാണ് മോദിയുടെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമാകുന്നത്. 24നാണ് നിര്‍ണ്ണായകമായ മോദി-ട്രംപ് കൂടിക്കഴ്ച നടക്കുക. കൂടിക്കാഴ്ചക്ക് പിന്നാലെ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

27ന് ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി സംസാരിക്കും. എന്നാല്‍ കശ്മീര്‍ വിഷയം സഭയില്‍ ഉന്നയിക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യയുടേത്. വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇക്കാര്യം അറിയിച്ചത്. യു എന്‍ പൊതുവേദിയില്‍ വികസനം, സമാധാനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളാകും ഉന്നയിക്കുക. കശ്മീര്‍ വിഷയം ഉന്നയിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.