രാഷ്ട്രപതിക്ക് കൊച്ചിയിൽ വരവേൽപ്പ്

1886


കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം

ഉച്ചയ്ക്ക് 2.05 ന് പ്രത്യേക വിമാനത്തിൽ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍‌സ്റ്റേഷനിലെത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക വരവേൽപ്പ് നൽകി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പത്നി രേഷ്മ ആരിഫ്, മന്ത്രി ജി.സുധാകരൻ, കൊച്ചി മേയർ സൗമിനി ജയിൻ, ദക്ഷിണ നാവിക സേന മേധാവി റിയർ അഡ്മിറൽ ആർ ജെ. നഡ്കർനി, ജി എ ഡി പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, ഐ ജി വിജയ് സാഖറെ, ജില്ല കലക്ടർ എസ്‌ സുഹാസ് എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.

തുടര്‍ന്ന് റോഡുമാര്‍ഗം താജ് വിവാന്ത ഹോട്ടലിലേക്ക് പോയി. ചൊവ്വാഴ്ച രാവിലെ 9.30 ന് ലക്ഷദ്വീപിലെ അഗത്തി യിലേക്ക് വിമാനമാര്‍ഗം യാത്ര തിരിക്കും