മംഗലാപുരം രുചിയിൽ ഒരു ചെമ്മീൻ റോസ്റ്റ്

7922

ചെമ്മീൻ നെയ്യ് റോസ്റ്റ്

ആവശ്യമായ ചേരുവകൾ

1 . ചെമ്മീൻ  –  1/ 2 kg

2. കാശ്മീരി മുളക് – 10 എണ്ണം

3. കുരുമുളക് –   10 എണ്ണം

4 . മല്ലി – 2 ടീസ്പൂൺ

5 . ജീരകം – 1 ടീസ്പൂൺ

6 . ഉലുവ – 1/ 4 ടീസ്പൂൺ

7 . ഗ്രാമ്പു – 2 എണ്ണം

8 .മഞ്ഞൾ പൊടി – 1 ടീസ്പൂൺ

9 . നാരങ്ങ- ഒരു പകുതി

10 . നെയ്യ് – 3 ടേബിൾസ്പൂൺ

11 . കറി വേപ്പില – 2 തണ്ട്

12 . വാളൻ പുളി – കുറച്ച്

13 . ശർക്കര – 1 ടീസ്പൂൺ

14 . ഉപ്പ് – ആവശ്യത്തിന്

15 . കശുവണ്ടി അരച്ചത് – 1 ടീസ്പൂൺ (നിർബന്ധമില്ല )

16 . ഫ്രഷ് ക്രീം – 1 ടീസ്പൂൺ (നിർബന്ധമില്ല )

തയ്യാറാക്കുന്ന വിധം

ചെമ്മീൻ വൃത്തിയാക്കി മഞ്ഞൾപൊടിയും നാരങ്ങാനീരും അല്പം ഉപ്പും ചേർത്തിളക്കി നന്നായി പുരട്ടി വയ്ക്കുക.

2 മുതൽ 7 വരെയുള്ള ചേരുവകൾ ചട്ടിയിൽ ചൂടാക്കി കട്ടിയിൽ അരച്ച് വെയ്കുക.

ചട്ടിയിൽ 3 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി കറി വേപ്പിലയും അരപ്പും ചേർത്ത് നെയ്യ് തെളിഞ്ഞുവരുന്നത് വരെ വഴറ്റുക.ഇതിൽ വാളൻപുളി പിഴിഞ്ഞതും ശർക്കരയും ചേർക്കുക.

തയ്യാറാക്കിവെച്ച ചെമ്മീൻ ഇതിൽ ചേർത്ത് അല്പം വെള്ളവും ചേർത്ത് 5 മിനിട്ട് അടച്ചു വെച്ച് വേവിക്കുക .

കശുവണ്ടി അരച്ചതോ ഫ്രഷ് ക്രീമോ വേണമെങ്കിൽ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് 2 മിനിട്ട് കൂടി വേവിച്ച്  ഉപയോഗിക്കാം.

കുറിപ്പ് തയ്യാറാക്കിയത് :

സന്തോഷ് കുമാർ

എറണാകുളം