രണ്ടാമത് ബഹ്‌റൈൻ പ്രതിഭ ക്രിക്കറ്റ് ടൂർണമെന്റ്: റിഫ ഇന്ത്യൻസ്‌ സ്റ്റാർ ജേതാക്കൾ

3556

മനാമ: രണ്ടാമത് ബഹ്‌റൈൻ പ്രതിഭ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ നടന്നു . വെള്ളിയാഴ്ച രാവിലെ 6.00 മണിക്ക്‌ ആരംഭിച്ച മൽസരം വൈകുന്നേരം 5.00 മണിവരെ നീണ്ടുനിന്നു. റിഫ ഇന്ത്യൻസ്‌ സ്റ്റാർ ജേതാക്കളും നൈസ്‌ സ്പൈസ്‌ ടാർജറ്റ്‌ സി സി റണ്ണറപ്പുമായി. മാൻ ഓഫ്‌ ദ സീരീസും ആയി റിഫ ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ വസന്ത്, ബെസ്റ്റ്‌ ബൗളർ ആയി റിഫാ ഇന്ത്യൻ സ്റ്റാറിലെ മനോജും, ബെസ്റ്റ്‌ ബാറ്റ്സ്മാൻ ആയി നൈസ് സ്‌പൈസ് ടാർജറ്റ് സി സി യിലെ കിരണും തിരഞ്ഞെടുക്കപ്പെട്ടു. ഫെയർ പ്ലെ ടീമായി തിരഞ്ഞെടുക്കപ്പെട്ടത് കുടല ചലഞ്ചേഴ്‌സാണ് .

കേരള നിയമസഭയിലെ മുൻ സാമാജികനും പ്രമുഖ രാഷ്ട്രീയനേതാവുമായ ആനത്തലവട്ടം ആനന്ദൻ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു. പ്രതിഭ ജനറൽ സെക്രട്ടറി ഷെറീഫ്‌ കോഴിക്കോട്‌, പ്രസിഡന്റ്‌ മഹേഷ്‌ കെ, വൈസ് പ്രസിഡന്റ് പി. ശ്രീജിത്‌, പ്രതിഭ ഗുദൈബിയ പ്രസിഡന്റ് രാമചന്ദ്രൻ, സെക്രെട്ടറി അഡ്വ.ജോയ് വെട്ടിയാടൻ, ടൂർണമെന്റ് കമ്മിറ്റി കൺവീനർ റാഫി കല്ലിങ്കൽ എന്നിവർ സന്നിഹതരായിരുന്നു.