ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്റെ പൂതന പരാമർശം ; കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് മുഖ്യ തെരെഞ്ഞടുപ്പ് കമ്മീഷണര്‍

4561

തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് മുഖ്യ തെരെഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു.

മന്ത്രിയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതാന്‍ കളക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നാണ് യുഡിഎഫിന്റെ ആരോപണം. അന്വേഷണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര നിരീക്ഷകയെ ഏര്‍പ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും യുഡിഎഫ് ആരോപിച്ചു.

പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന വിവാദ പരാമര്‍ശമാണ് മന്ത്രി ജി സുധാകരന്‍ നടത്തിയത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തൈക്കാട്ടുശേരിയില്‍ നടന്ന കുടുംബ യോഗത്തിനിടയിലായിരുന്നു ഈ പരാമര്‍ശം നടത്തിയത്