സൈബർ കുറ്റകൃത്യങ്ങൾ തടയാൻ അനുമതി നൽകി പോലീസ് ആക്ടിൽ ഭേദഗതി

3015

തിരുവനന്തപുരം:സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള പോലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇതോടെ സൈബർ ആക്രമണക്കേസുകളിൽ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം ലഭിക്കും.

സാമൂഹ്യമാധ്യമം ഉപയോഗിച്ചുള്ള കുറ്റകൃത്യം നടത്തുന്നവർക്ക്‌ ഇനി അഞ്ചു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. വാറന്റ് ഇല്ലാതെ തന്നെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.  ഭേദഗതി മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. എന്നാൽ മാധ്യമങ്ങളെ ഒരു തരത്തിലും ഭേദഗതി ബാധിക്കില്ലെന്നാണ് സർക്കാരിന്‍റെ വിശദീകരണം.