വാളയാറിലെ റാകി പറക്കുന്ന കഴുകന്മാർ

4200

പി എസ് . സാബു , ചേന്ദമംഗലം

കവിത

‘കുരുന്നു മക്കളാം, കിളുന്തു പൂക്കളെ അറുത്തെറിഞ്ഞില്ലെ’ – ചിലരുടെ –
‘മുഴുത്ത കാമം കെടുത്തുവാനായ് കവർന്നെടുത്തില്ലെ’

‘ഇരുണ്ട ജീവിതം, വിളക്കിനായി കൊതിച്ചു നിന്നപ്പോൾ –
‘കെടുത്തിയില്ലെ മനുഷ്യരായി നടിച്ച ജന്മങ്ങൾ’

‘കളങ്കമില്ലാ കതിർക്കിടാങ്ങളെ കടിച്ചുതിന്നില്ലെ; – ആ-
‘തുടുത്ത കവിളുകൾ മൃഗങ്ങളേപോൽ പറിച്ചെടുത്തില്ലെ’

നിങ്ങളാ” ‘ നശിച്ചമാത്രയിൽ മനുഷ്യരേപോൽ മനം തുറന്നെങ്കിൽ –
‘ആ മലർക്കിടാങ്ങൾ ചിരിച്ചു മണ്ണിൽ കളിച്ചു നിന്നേനെ:

‘നിറങ്ങൾ മങ്ങിയൊരു ടുപ്പിനുള്ളിൽ പളുങ്കു സ്വപ്നത്താൽ –
കളങ്കമില്ലാതലഞ്ഞ മക്കളെ തിരഞ്ഞു കൊന്നില്ലെ ‘

“കറുത്ത കണ്ണിൽ നിറഞ്ഞു നിൽക്കും ചുവന്ന കണ്ണീരാൽ –
പറഞ്ഞിടുന്നീ, പുഴുത്ത മണ്ണിൽ മനുഷ്യരില്ലന്നെയ്യ്,

‘പണം വിഴുങ്ങിയ കൊഴുത്ത പട്ടികൾ കുരച്ചു നിൽക്കുമ്പോൾ
‘തുറന്ന സത്യവും, ഉറച്ച നീതിയും ഭയന്നു മാറുന്നു ‘

തലയ്ക്കു മീതെ പറന്നു നിൽക്കും കൊടിക്കു കീഴിൽ നാം –
മരിച്ചുവീഴും കുരുന്നുകൾക്കായ് മിഴിച്ചു നിൽക്കുന്നു.