രജനീകാന്തിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

18083

ഡൽഹി: ഇ​ന്ത്യ​ൻ സി​നി​മാ മേ​ഖ​ല​യി​ലെ പ​ര​മോ​ന്ന​ത അം​ഗീ​കാ​ര​മാ​യ ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം രജനീകാന്തിന്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നടന്‍ , നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളിലെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം.

1975 ലാണ് രജനീകാന്ത് സിനിമ ലോകത്തേക്ക് എത്തുന്നത്. കെ ബാലചന്ദ്രന്റെ അപൂര്‍വ രാഗങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. 45 വര്‍ഷങ്ങളായി അഭിനയരംഗത്തുള്ള അദ്ദേഹം തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരമാണ്.

ന​ട​ൻ മോ​ഹ​ൻ​ലാ​ൽ, ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, ആ​ശാ ബോ​സ്‌​ലെ, സു​ഭാ​ഷ് ഗ​യ് എ​ന്നി​വ​ര​ട​ങ്ങി​യ പു​ര​സ്കാ​ര നി​ർ​ണ​യ സ​മി​തിയാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര രം​ഗ​ത്തി​ന്‌ ന​ൽ​ക​പ്പെ​ടു​ന്ന ആ​ജീ​വ​നാ​ന്ത സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് 1969 മു​ത​ൽ ഫാ​ൽ​ക്കെ പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.