കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചു, പാചകവാതകത്തിനും സബ്‌സിഡി പ്രഖ്യാപിച്ചു

32246

ന്യൂഡൽഹി: രാജ്യത്തു വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് പെട്രോളിന്റെ യും ഡിസലിന്റേയും എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചു. ധനമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കേന്ദ്ര സർക്കാർ കുറച്ചിരിക്കുന്നത്. വിലക്കുറവ് നാളെ രാവിലെ മുതൽ പ്രാബല്യത്തിൽ വരും.

കേരളത്തിൽ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും.

പാചക വാതകത്തിന് സബ്സിഡി വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സിലിണ്ടറിന് 200 രൂപ എന്ന കണക്കിൽ പരമാവധി 12 സിലിണ്ടറുകൾക്കാണ് സബ്സിഡി ലഭിക്കുക.

കാർഷിക രംഗത്ത് ചെലവുയരുന്ന സാഹചര്യത്തിൽ വളങ്ങൾക്ക് സബ്സിഡി നൽകുന്നത് ഉയർത്തി. 1.05 ലക്ഷം കോടിയാണ് വളം സബ്സിഡിയായി നീക്കിവെച്ചത്. ഒരു ലക്ഷം കോടി രൂപ കൂടി സബ്സിഡിയായി നൽകും. ഇതോടെ വളത്തിന്റെ വില കുറയും

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെയും അനുബന്ധ ഘടകങ്ങളുടെയും ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ കുറയ്ക്കും.

ഇരുമ്പിന്റെയും ഉരുക്കിന്റെയും അനുബന്ധ ഘടകങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവ കുറയ്ക്കാൻ തീരുമാനമുണ്ട്. ഈ മേഖലയിൽ കയറ്റുമതിക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

.