കോവിഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ബുധനാഴ്‌ച ചർച്ച നടത്തുന്നു

4107

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരവെ മുഖ്യമന്ത്രിമാരുമായി ചർച്ചയ്ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്റ്റംബർ 23 ബുധനാഴ്ചയാകും മോദി വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുക. നേരത്തെയും കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. ലോക്ക് ഡൗണും, അൺ ലോക്കും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കേന്ദ്രം സ്വീകരിച്ചതും ഇത്തരം യോഗങ്ങൾക്ക് പിന്നാലെയായിരുന്നു.