ജോ ജോസഫ് മിടുക്കൻ: പിസി ജോർജ്

22954

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ് മിടുക്കനായ ചെറുപ്പക്കാരനാണെന്നു പിസി ജോർജ്. തൃക്കാക്കര മണ്ഡലത്തിൽ താൻ സ്ഥാനാർഥിയാകില്ലെന്ന് പിസി ജോർജ് പറഞ്ഞു

എൽഡിഎഫ് സ്ഥാനാർത്ഥി തന്റെ സ്വന്തം ആളാണ്. ജോ ജോസഫിന്റെ കുടുംബം മുഴുവൻ കേരള കോൺ​ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺ​ഗ്രസിൻ്റെ അടുത്ത ബന്ധുവാണെന്നും പിസി ജോർജ് പറഞ്ഞു.

തൃക്കാക്കരയിൽ രണ്ടു മുന്നണികളും വ‍​ർ​ഗീയ കാർഡിറക്കിയാണ് കളിക്കുന്നതെന്നും പിസി ജോ‍ർജ് ആരോപിച്ചു. തൃക്കാക്കരയിൽ ബിജെപി നിർണായക ശക്തിയാവില്ല.

കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയെ ഇന്നു നേരിൽ കാണുമെന്നും പിസി ജോ‍ർജ് പറഞ്ഞു