തമിഴ്‍ സിനിമ- നാടക നടൻ ബാല സിങ് അന്ത

1152

ചെന്നൈ:പ്രശസ്ത തമിഴ്‍ സിനിമ- നാടക നടൻ ബാല സിങ് (67) അന്തരിച്ചു. ചെന്നൈ സ്വകാര്യ ആശുപ്രത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബാല സിങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇദ്ദേഹം. നാടകത്തിലൂടെയാണ് ബാല സിങ് അഭിനയരംഗത്തേക്ക് എത്തുന്നത്.

1983 ൽ മലമുകളിലെ ദൈവം എന്ന ചിത്രത്തിലൂടെയാണ് ബാലാ സിങ് വെള്ളിത്തിരയിലെത്തുന്നത്. പുതുപ്പേട്ടൈയിലെ വില്ലൻ കഥാപാത്രമാണ് ബാല സിങിന്‍റെ ഏറ്റവും മികച്ച വേഷമായി കണക്കാക്കുന്നത്. എൻജികെ, മാഗമുനി, ദീന, കേരള ഹൗസ് ഉടൻ വില്‍പനയ്‍ക്ക് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.