പാൻ ഫ്രൈഡ് പനീർ ടിക്ക എങ്ങനെ ഉണ്ടാക്കാം

6821

ചേരുവകൾ

പനീർ- 200 ഗ്രാം
മുളക്‌പൊടി – 2 ടീസ്പൂൺ
കുരുമുളക്പൊടി – 1/ 2 ടീസ്പൂൺ
മഞ്ഞൾപൊടി – 1 നുള്ള്
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂണ്
തൈര് – 2 ടേബിൾസ്പൂൺ
വെണ്ണ – 1 ടേബിൾസ്പൂൺ
ഉപ്പ് – 1 / 4 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • പനീർ 2 ഇഞ്ചു നീളത്തിൽ കഷണങ്ങളായി മുറിക്കുക . മുറിച്ചെടുത്തു കഷ്ണങ്ങളിൽ ഫോർക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടുക.
  • മുളകുപൊടി ,കുരുമുളക്‌പൊടി ,ഗരംമസാല ,ഉപ്പ് ,ഇഞ്ചി വെളുത്തുള്ളി അരച്ചത് എന്നിവ തൈര് കൂടി ചേർത്ത് പേസ്റ്റ് പരുവത്തിലാകുക.
  • ഈ മിശ്രിതം പനീറീൽപുരട്ടി 20 മിനിറ്റ് വെയ്ക്കുക.
  • പാനിൽ 1 ടേബിൾസ്പൂൺ വെണ്ണ ചൂടാക്കി ,പനീർ ഇട്ട് ചെറുതീയിൽ ഇരുവശം ബ്രൗൺ നിറമാകുന്നതുവരെ മൊരിച്ചെടുക്കുക.