സംസ്ഥാന സ്കൂൾ കലോത്സസവം; കിരീടം പാലക്കാട് നിലനിർത്തി

5911

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കിരീടം പാലക്കാട് നിലനിർത്തി . അവസാന നിമിഷം വരെ ഉദ്വേ​​ഗം നിലനിർത്തിയ ശേഷമാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 951 പോയിന്‍റുമായാണ് പാലക്കാട് സ്വർണക്കപ്പ് സ്വന്തമാക്കിയത്. 949 പോയിന്‍റുമായി കോഴിക്കോടും കണ്ണൂരും തൊട്ടു പിന്നിൽ എത്തി. 940 പോയിന്‍റുമായി തൃശൂർ മൂന്നാമതെത്തി. തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് കിരീടം നേടുന്നത്.

അറബിക് കലോത്സവത്തിൽ നാല് ജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു. സംസ്കൃതോത്സവത്തിൽ എറണാകുളവും തൃശൂരും ജേതാക്കളായി. സ്കൂളുകളിൽ പാലക്കാട് ഗുരുകുലം ഹയർസെക്കണ്ടറി സ്കൂളാണ് ഒന്നാമത്. അവസാനദിനത്തിൽ 11 വേദികളിൽ മാത്രമാണ് മത്സരം നടന്നത്. നാടോടിനൃത്തം, മാർഗംകളി, സ്കിറ്റ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളായിരുന്നു ഇന്ന്.