പാലായിലെ പരാജയം വസ്തുതാപരമായി പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന് ജോസ് കെ. മാണി

1059

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയം വസ്തുതാപരമായി പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം ലഭിക്കാത്തത് പരാജയത്തിന് ഒരു ഘടകമായി എന്നും ചിഹ്നം ലഭിച്ചിരുന്നെങ്കിൽ കുറേക്കൂടി വോട്ടുകൾ ലഭിക്കുമായിരുന്നെന്നും ജോസ് കെ. മാണി പ്രതികരിച്ചു.

ജനങ്ങളുടെ തീരുമാനം മാനിക്കുന്നുന്നതായും കൂടുതൽ കരുത്താർജിച്ച് ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. ജനവിശ്വാസം വീണ്ടെടുക്കുമെന്നും പരാജയകാരണം വിശദമായി പരിശോധിച്ച് പിഴവുണ്ടെങ്കിൽ തിരുത്തുമെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ജോസ് കെ. മാണി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് 2019-ലോക്സഭ, 2016-നിയമസഭ തെരഞ്ഞെടുപ്പുകളിലേതുമായി തട്ടിച്ച് നോക്കുമ്പോൾ ബിജെപിയുടെ പതിനായിരത്തോളം വോട്ടുകളിൽ വന്ന കുറവാണ്. വോട്ട് മറിയ്ക്കൽ പോലെയുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടാവാമെന്നും ജോസ് കെ. മാണി ആരോപിച്ചു.