പാലാ ഉപതെരഞ്ഞെടുപ്പിന് ഇന്ന് കലാശകൊട്ട്; 23 നു വോട്ടെടുപ്പ്

72

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിന് ഇന്ന് കലാശകൊട്ട്. നാളെ ശ്രീനാരായണ ഗുരു സമാധി ദിവസം ആയതിനാലാണ് ഇന്ന് കൊട്ടിക്കലാശം നടത്താൻ മുന്നണികൾ തീരുമാനിച്ചത്. പാലാ നഗരത്തിലാണ് മൂന്ന് സ്ഥാനാർഥികളും പങ്കെടുക്കുന്ന പ്രചരണത്തിന്‍റെ അവസാന വട്ട കൊട്ടിക്കലാശം.

ഇന്ന് മുന്നണികൾക്ക് വേണ്ടി പ്രമുഖ നേതാക്കൾ പാലായിൽ പ്രചരണത്തിനെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി സ്ഥാനാർഥിക്ക് വേണ്ടി ഇന്ന് മൂന്ന് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കും. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തിൽ പ്രചാരണത്തിലാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പ്രചാരണവും തുടരുകയാണ്. എൻഡിഎ സ്ഥാനാർഥിക്കായി സംസ്ഥാനത്ത മുതിർന്ന നേതാക്കളും എത്തും. 23 നാണ് വോട്ടെടുപ്പ്.

സെപ്റ്റബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. പാലാ എംഎൽഎ ആയ കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. പാലായിൽ എൽഡിഎഫ് സ്ഥാനാർഥി എൻസിപി നേതാവ് മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, എൻഡിഎ സ്ഥാനാർഥി ഹരി എന്നിവർ‌ തമ്മിലാണ് പ്രധാനമത്സരം.