കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാലര ലക്ഷം ഇരട്ടവോട്ടർമാരുടെ പട്ടികയുമായി യു.ഡി.എഫ് വെബ് സൈറ്റ്

13199

കൊച്ചി: സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവിട്ട് യുഡിഎഫിന്റെ വെബ്സൈറ്റ്. www.operationtwins.com എന്ന വെബ്സൈറ്റിലൂടെ ആണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്

38,586 ഇരട്ട വോട്ടുകൾ മാത്രമേ കണ്ടെത്താനായുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം യുഡിഎഫ് അംഗീകരിച്ചില്ല. 4.34 ലക്ഷം ഇരട്ട വോട്ടുകളെക്കുറിച്ചുള്ള പരാതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നത്. ഇത് തെളിയിക്കുന്നതാണ് പുതിയ പട്ടിക.

തിരഞ്ഞെടുപ്പ് കഴിയും വരെ www.operationtwins.com വെബ് ‌സൈറ്റിൽ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും.

എല്ലാ പൊതുപ്രവർത്തകരും വോട്ടർമാരും ഈ സൗകര്യം പ്രയോജനപ്പെടുത്തി കള്ളവോട്ടിനുള്ള സാധ്യതകൾ പരമാവധി തടയണമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

കള്ളവോട്ടുകൾക്കെതിരെ യുഡിഎഫ് ബൂത്ത്തല പ്രവർത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. വെബ്സൈറ്റിൽ പ്രവേശിച്ചാൽ ആർക്കുവേണമെങ്കിലും അവരുടെ പേരുമായി ഒത്തുനോക്കി ഇരട്ട വോട്ടുണ്ടോയെന്ന് പരിശോധിക്കാം.