കുട്ടികൾക്കായി ഓൺലൈൻ മനോധർമ്മാഭിനയ മത്സരം.

13737

മനാമ: ബഹറിന്‍ പ്രതിഭ നാടക വേദിയും ലോക നാടക വാര്‍ത്തകള്‍ ഓൺലൈൻ കൂട്ടായ്മയുമായി സഹകരിച്ചു “ലിറ്റിൽ തെസ്പിയൻസ് ” എന്ന കുട്ടികൾക്കുള്ള ഓൺലൈൻ മനോധർമ്മാഭിനയ മത്സരം സംഘടിപ്പിക്കുന്നു

അഞ്ച് വയസ്സു മുതൽ പതിനഞ്ച് വയസ്സു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. അഭിനയിക്കേണ്ട വിഷയം രണ്ട് മണിക്കൂർ മുൻപ് നൽകുന്നതും വിഷയത്തെ ആസ്പദമാക്കി അഞ്ച് മിനിറ്റ് കവിയാത്ത ഒരു മൊബൈൽ വീഡിയോ തയ്യാറാക്കി ലോക നാടക വാർത്തകളുടെ ഫേസ് ബുക്ക് പേജിൽ രജിസ്റ്റർ നമ്പർ ക്രമത്തിൽ മത്സരാർത്ഥികൾ പോസ്റ്റ് ചെയ്യേണ്ടതാണ്. വീഡിയോ എടുക്കുന്നതിനും പോസ്റ്റ്‌ ചെയ്യുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ മുൻകൂട്ടി നൽകുന്നതായിരിക്കും.

മുതിർന്നവരുടെ സഹായം കഴിയുന്നതും ഒഴിവാക്കി, കുട്ടികളുടെ ഭാവനയും കഴിവും അവർക്ക് സ്വന്തമായി വളർത്താനുള്ള അവസരം നൽകുകയാണ് ഈ ഓൺലൈൻ മത്സരത്തിന്റെ ഉദ്യേശലക്ഷ്യം.

ഭാഷയുടെ അതിർവരമ്പുകൾ ഒഴിവാക്കി ഏത് ഭാഷയിലും വിഷയം അവതരിപ്പിക്കാവുന്നതാണ്. മേയ് 29 ന് നടക്കുന്ന മത്സരത്തിലേക്ക് റജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി മേയ് 28 ആണ്.

മത്സരാർത്ഥികൾ ലോക നാടക വാർത്തകൾ വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാവുന്നതോട് കൂടി മാത്രമേ റജിസ്ട്രേഷൻ പൂർണ്ണമാകുകയുള്ളു. രജിസ്റ്റർ ചെയ്യുന്നതിന് കുട്ടിയുടെ പേര്, വയസ്സ്, CPR നമ്പർ തുടങ്ങിയ വിവരങ്ങൾ 00973 3940 2614 (മിജോഷ് ) 00973 3925 3054 (മനോജ്‌ തേജസ്വിനി) 00973 3984 8091 (മനോഹരൻ പാവറട്ടി) ഈ നമ്പറുകൾ ഒന്നിലേക്ക് അയച്ചു കൊടുക്കുക.