ഉള്ളി കയറ്റുമതി താൽകാലികമായി നിരോധിച്ചു.

4588

ന്യൂഡല്‍ഹി: വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതി താൽകാലികമായി നിരോധിച്ചു. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം.

രാജ്യത്ത് ഉള്ളിവില കുതിച്ചുയരാന്‍ തുടങ്ങിയതോടെയാണ് വില നിയന്ത്രിക്കാന്‍ കയറ്റുമതി നിരോധിക്കുക എന്ന തീരുമാനത്തിലേക്ക് വാണിജ്യ മന്ത്രാലയം എത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉള്ളിക്ക് എൺപതു ശതമാനത്തോളം വില വര്‍ധിച്ചിരുന്നു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും കൃഷിയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതാണ് ഉള്ളി വില വര്‍ധിക്കാന്‍ കാരണം.