ഒന്നാണ് കേരളം ബഹ്‌റൈൻ കൂട്ടായ്‌മയുടെ ലോഗോ പ്രകാശനം ചെയ്തു

8427

മനാമ: കേരള നിയമസഭാ തിരഞ്ഞെടുപ്പും ആയി ബന്ധപ്പെട്ടു ബഹറിനിലെ ഇടതുപക്ഷ കൂട്ടായ്മ ആയ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം തിരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു. ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു ചേർന്ന പ്രകാശന ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് ആണ് ലോഗോ പ്രകാശനം ചെയ്തത്

ജില്ലാ അടിസ്‌ഥാനത്തിലും നിയോജകമണ്ഡലങ്ങൾ അനുസരിച്ചും കൂട്ടായ്‌മകൾ രൂപീകരിച്ചുകൊണ്ടാണ് ബഹ്‌റൈൻ പ്രവാസമേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലാ കൂട്ടായ്മകളുടെ ഉദ്‌ഘാടനം ഓൺ ലൈൻ ആയി ഈ ആഴ്ച നടക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഘടകകക്ഷി നേതാക്കൾ ജില്ലാ തല ഉദ്‌ഘാടനം നിർവഹിക്കും. ജില്ലകളിലെ സ്ഥാനാർത്ഥികൾ പ്രവാസികളും ആയി ഓൺലൈൻ ആയി സംവേദിക്കും. സോഷ്യൽ മീഡിയ പ്രചാരണം, റൂം സന്ദർശനം തുടങ്ങി നിരവധി പ്രചാരണ പരിപാടികൾ ആണ് ഇടതുപക്ഷ കൂട്ടായ്മ ആവിഷ്ക്കരിച്ചിരിക്കുന്നതു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്ന പോസ്റ്റുകൾ ഇതിനകം തന്നെ വ്യാപകം ആയി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രവാസ മേഖലയിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കൾ ആയ സുബൈർ കണ്ണൂർ, ഫൈസൽ എഫ് എം, ഷാജി മുതല, മൊയ്‌ദീൻ കുട്ടി പുളിക്കൽ, കാസിം മലഞ്ചൽ, ലിവിൻ കുമാർ, കെ എം സതീഷ് . മഹേഷ് മൊറാഴ, ഡി സലിം, നിതിൻരാജ് കൊല്ലം, റഫീഖ് അബ്ദുള്ള എന്നിവർ പങ്കെടുത്തു.