ദോഹ: ഒമാൻ സുൽത്താൻ ഹൈതം ബിന്‍ താരികിന്റെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനം തുടരുന്നു. ദോഹയിലെത്തിയ ഒമാന്‍ ഭരണാധികാരിയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സ്വീകരിച്ചു. ഇരു നേതാക്കളും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.ഒമാൻ സുൽത്താൻറ്റെ ഖത്തര്‍ സന്ദര്‍ശനം ഇന്നും തുടരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയാകും.വിവിധ സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. വിവിധ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഖത്തറിലെ ഒമാന്‍ അംബാസഡര്‍ എന്നിവരും സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്. ഇതിനോടകം തന്നെ ഇരു നേതാക്കളും ആറ് സുപ്രധാന കരാറുകളിൽ ഒപ്പ് വെച്ചു കഴിഞ്ഞു.
Latest article
പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍...
“ഹർ ഘർ തിരംഗ’തുടങ്ങി
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "ഹർ ഘർ തിരംഗ' പ്രചാരണത്തിന് തുടക്കം കുറിച്ചു. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി...
ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു
ഡല്‍ഹി:ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് 12.30-ഓടെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു....