ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു

2014

മസ്ക്കറ്റ്: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദ് (79) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. അസുഖബാധിതനായി ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒമാനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

സുൽത്താന്‍ ഖാബൂസിന്‍റെ പിന്‍ഗാമിയെ മൂന്ന് ദിവസത്തിനകം തെരഞ്ഞെടുക്കും. നാൽപ്പതു ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തിക്കെട്ടും.

ആ​ധു​നി​ക ഒ​മാ​ന്‍റെ ശി​ല്‍​പി​യാ​യാ​ണ് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ അ​റി​യ​പ്പെ​ടു​ന്ന​ത്. 49 വ​ര്‍​ഷ​മാ​യി ഒ​മാ​ന്‍റെ ഭ​ര​ണാ​ധി​കാ​രി​യാ​ണ്. 1970 ജ​നു​വ​രി 23 നാ​ണ് ത​ന്‍റെ പി​താ​വും പിൻ​ഗാ​മി​യു​മാ​യ സു​ൽ​ത്താ​ൻ സ​ഈ​ദ് ബി​ൻ താ​യ്‌​മൂ​റി​ൽ നി​ന്ന് ഖാ​ബൂ​സ് ബി​ൻ ഭ​ര​ണ​മേ​റ്റെ​ടു​ത്ത​ത്. ഖാ​ബൂ​സ് ബി​ൻ സ​ഈ​ദി​ന്‍റെ സ​ത്യ​സ​ന്ധ​മാ​യ ഭ​ര​ണ നേ​തൃ​ത്വ​മാ​ണ് ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ നി​ന്നും ഒമാനെ വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ളി​ലേ​ക്ക് ന​യി​ച്ച​ത്.

അറബ് ലോകത്ത് സമാധാനം നിലനിര്‍ത്താനുള്ള പ്രയത്‌നങ്ങള്‍ക്ക് എക്കാലത്തും മുന്നില്‍ നിന്ന നായകന്‍ ആണ് നഷ്ടമാകുന്നത്.

പൂനെയിലും സലാലയിലുമായി പ്രാഥമികവിദ്യാഭ്യാസം നേടിയ സുല്‍ത്താന്‍ ഇന്ത്യയുമായി എന്നും സവിശേഷബന്ധം പുലര്‍ത്തിയ വ്യക്തിയാണ്.