ഓടക്കുഴൽ പുരസ്‌കാരം സാറാ ജോസഫിന്

8224

തൃശ്ശൂർ: 2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. ബുധിനി എന്ന നോവലാണ് അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. മഹാകവി ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ജി.ശങ്കരക്കുറുപ്പിന്‍റെ 44–ാമത് ചരമ വാര്‍ഷികദിനമായ ഫെബ്രുവരി 2ന് ഡോ. എം.ലീലാവതിയാണ് സാറാ ജോസഫിന് പുരസ്കാരം സമ്മാനിക്കുക.