കേരളത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 500ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍.

1973

തിരുവനന്തപുരം:സംസ്ഥാനത്ത് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 500ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. നാല് കോളജുകളില്‍ മാവോയിസ്റ്റ് സ്ലീപര്‍ സെല്ലുകളുണ്ടെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. കോഴിക്കോടും മലപ്പുറത്തും സന്നദ്ധ സംഘടനകളടക്കം നിരീക്ഷണത്തിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലും മാവോയിസ്റ്റ് സാന്നിദ്ധ്യമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. മാധ്യമ പ്രവര്‍ത്തകരടക്കം ഇത്തരത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സുചനയാല്‍ നിരീക്ഷണത്തിലാണ്