ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി: മന്ത്രി കെ.കെ. ശൈലജ

18819

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരമാണ് നടപടിയെടുക്കുക. ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുമായി ബന്ധപ്പെട്ടതിലൂടെ രണ്ട് പേര്‍ക്ക് കൊവിഡ്19 രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിൽ മൂന്നു വയസുകാരിക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും എത്തിയ കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. കുട്ടിയെ കളമശേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യ്ക്കാ​ണ് ഇ​വ​ർ നെ​ടു​മ്പാശേ​രി​യി​ലെ​ത്തി​യ​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ കു​ട്ടി​ക്ക് പ​നി​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പു​റ​ത്തു​വ​ന്ന പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ലാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.


ശനിയാഴ്ച ദുബായ്- കൊച്ചി വിമാനത്തിലാണ് ഇവർ എത്തിയത്. ഈ ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈമാറിയിട്ടുണ്ട്. പത്തനംത്തിട്ടയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ മൂന്ന് പേർ ഇറ്റലിയിൽ നിന്നെത്തിയവരായിരുന്നു.

അതേസമയം കൊവിഡ്19 ബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങിവന്നവരില്‍ ചിലര്‍ എയര്‍പോര്‍ട്ടിലോ ഹെല്‍ത്ത് ഡെസ്‌കിലോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ച് വയ്ക്കുന്നത് ഗുരുതര പ്രശ്‌നമാണ്. രോഗലക്ഷണങ്ങള്‍ മറയ്ക്കുന്നതിന് സ്വയം മരുന്ന് കഴിക്കുകയും ആരോഗ്യ ഉപദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നു. അവര്‍ അവരുടെ കുടുംബങ്ങളെ കാണുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് തങ്ങള്‍ക്കും കുടുംബത്തിനും സമൂഹത്തിനും അങ്ങേയറ്റം ദോഷകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരേയാണ് കര്‍ശനമായ നടപടികളെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി