ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാന്‍റ്’ ആദ്യഭാഗം ഇന്നുമുതൽ ലഭ്യമാകും

1440

വാഷിങ്ടൺ: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ രാഷ്ട്രീയ പുസ്തക മായ‘എ പ്രോമിസ്ഡ്  ലാന്‍റ്’ ആദ്യഭാഗം  ഇന്നുമുതൽ പുസ്തകശാലകളിൽ ലഭിക്കും. താന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ വിവിധ രാജ്യങ്ങളില്‍ നേതൃപദവിയിലുണ്ടായിരുന്നവരെയാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. ഒബാമയുടെ രാഷ്ട്രീയവും വ്യക്തി ജീവിതവും വൈറ്റ് ഹൗസിലെ എട്ട് വര്‍ഷത്തെ അനുഭവവും കോര്‍ത്തിണക്കുന്നതാണ് പുസ്തകം.

റഷ്യൻ  പ്രസിഡന്‍റ് പുടിന്‍, ഇന്ത്യന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇതിൽ. ഇന്ത്യയെകുറിച്ചുള്ള പരാമർശങ്ങളും ഇതിൽ ഉണ്ട്. ആത്മകഥാംശമുള്ള പുസ്തകം നര്‍മ്മം ചാലിച്ചാണ് ഒബാമ തയ്യാറാക്കിയിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന പുസ്തകമാവും ഇതെന്ന് ന്യൂ യോർക്ക് ടൈംസ് പ്രവചിക്കുന്നു .