പ്രതിപക്ഷ നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കി

1602

തിരുവനന്തപുരം ; കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത്, മാനേജര്‍ ദീപ അനിരുദ്ധന്‍ എന്നിവര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കി. കൈറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുകളെ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തെ തുടര്‍ന്ന് കൈറ്റ് പ്രതിപക്ഷ നേതാവിന് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.