സുരക്ഷാ ഭീഷണിയില്ല ; യുഎപിഎ ചുമത്തിയ പ്രതികളെ വിയ്യൂരിലേക്ക് മാറ്റില്ല

1131

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അലന്‍ ശുഹൈബിനെയുെ താഹയെയും കോഴിക്കോട് ജയിലിൽ നിന്ന് മാറ്റേണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. സുരക്ഷ കണക്കിലെടുത്ത് ഇരുവരെയും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ജയിൽ സൂപ്രണ്ടിന്റെ നിർദ്ദേശം.

എന്നാൽ ഈ നിർദ്ദേശം ജയിൽ ഡിജിപി തള്ളുകയായിരുന്നു. നിലവിൽ ഇരുവർക്കും സുരക്ഷാ പ്രശ്നങ്ങളൊന്നും ഇല്ലെ. അതിനാൽ കോഴിക്കോട് ജയിലിൽ നിന്ന് മാറ്റേണ്ട സാഹചര്യമില്ല. ഇവരെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന്റെ വിധി വന്ന ശേഷം ബാക്കി തീരുമാനങ്ങളെടുക്കാമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

ജയിൽ സൂപ്രണ്ട് ജയിൽ വകുപ്പിന് അയച്ച കത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.