മുബൈ:അനുഷ്ക ഷെട്ടിയും മാധവനും ഒന്നിച്ചെത്തുന്ന ത്രില്ലർ ചിത്രം നിശബ്ദത്തിന്‍റെ ടീസർ റിലീസ് ചെയ്തു.

2931

മുബൈ:അനുഷ്ക ഷെട്ടിയും മാധവനും ഒന്നിച്ചെത്തുന്ന ത്രില്ലർ ചിത്രം നിശബ്ദത്തിന്‍റെ ടീസർ റിലീസ് ചെയ്തു. ശാലിനി പാണ്ഡെ, അഞ്ജലി, കിൽബിൽ ഫെയിം മൈക്കൽ മാഡ്സെൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. സെലിബ്രിറ്റി സംഗീതജ്ഞനായ ആന്‍റണി എന്ന കഥാപാത്രമായാണ് മാധവൻ ചിത്രത്തിലെത്തുന്നത്.

മൂകയായ സാക്ഷി എന്ന ചിത്രകാരിയായി അനുഷ്കയും എത്തുന്നു. ഹേമന്ത് മധുക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുഎസില്‍ ആണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഡിസംബറിൽ ചിത്രം തിയെറ്ററുകളിലെത്തും.