കര്‍ണാടകയില്‍ നിപ വൈറസ് സംശയിച്ച വ്യക്തിയുടെ പരിശോധനാഫലം നെഗറ്റീവ്

315

കര്‍ണാടക:കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയായിരുന്നു നിപ വൈറസ്  (Nipah Virus) സംശയിച്ച്   ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂനെ എന്‍.ഐ.വിയിലാണ് ഇയാളുടെ സ്രവം പരിശോധിച്ചത്. സ്വകാര്യ ലാബിലെ ടെക്നീഷ്യനാണ് ഇയാള്‍.  കേരളത്തില്‍ നിന്നെത്തിയ ഒരാളുമായി ഇയാള്‍  സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതാണ് സംശയത്തിന് വഴിതെളിച്ചത്.ഏതാനും ദിവസം മുന്‍പ് ഇയാള്‍  ഗോവയിലേക്ക് യാത്ര നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, കാര്യമായ രോഗലക്ഷണം ലാബ് ടെക്‌നിഷ്യന് ഉണ്ടായിരുന്നില്ലെന്ന് മുന്‍പേ തന്നെ  സംസ്ഥാന  ആരോഗ്യ കമ്മീഷണര്‍ കെ.വി. ത്രിലോക് ചന്ദ്ര  മാധ്യമങ്ങളോട് പറഞ്ഞിരുന്നു.