നിലമ്പൂരില്‍ ഉരുള്‍പൊട്ടി 30 ഓളം വീടുകള്‍ മണ്ണിനടിയിലായി.

48

മലപ്പുറം:നിലമ്പൂരില്‍ ഉരുള്‍പൊട്ടി 30 ഓളം വീടുകള്‍ മണ്ണിനടിയിലായി. ഏതാണ്ട് 65 ലേറെ വീടുകളുള്ള പ്രദേശമാണിത്.കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ടെന്നാണ് സൂചന രക്ഷപ്പെട്ടവര്‍ മരങ്ങള്‍ക്കും മുകളിലും പാറക്കൂട്ടത്തിലും ആയി പിടിച്ചു നില്‍ക്കുകയാണെന്നാണ് വിവരം.ഹെലിക്കോപ്ടര്‍ സഹായമില്ലാതെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവില്‍ ഉള്ളത്.