ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്‌ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു

44818

ഡല്‍ഹി:ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് 12.30-ഓടെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 528 വോട്ടുകൽ നേടിയാണ് ജഗ്ദീപ് ധന്‍കര്‍ വിജയിച്ചത് . പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ . മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടുകൾ ആണ് ലഭിച്ചത് . 15 വോട്ടുകള്‍ അസാധുവായി.