നീറ്റ് പരാജയഭീതി: തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ, നാലുദിവസത്തിനുള്ളില്‍ ജീവനൊടുക്കിയത് മൂന്ന് വിദ്യാര്‍ഥികള്‍

891


തമിഴ്നാട് :നീറ്റ് പരീക്ഷ പരാജയഭീതിയില്‍ തമിഴ്‌നാട്ടില്‍ പതിനേഴുകാരി ആത്മഹത്യ ചെയ്തു. നാലുദിവസത്തിനിടെ മൂന്നുവിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് നീറ്റ് പരീക്ഷ ഒഴിവാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ പാസ്സാക്കിയതിന് പിന്നാലെയാണ് വീണ്ടും ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദിവസവേതനക്കാരനായ മകളായ പെണ്‍കുട്ടിക്ക് പ്ലസ് ടു പരീക്ഷയില്‍ 84.9 ശതമാനം മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷ മറികടക്കാനാകുമോ എന്ന ഭയത്താല്‍ വിഷാദത്തിലായിരുന്നു കുട്ടി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനുള്ള ബില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ ബില്‍ പാസാക്കിയിരുന്നു.കഴിഞ്ഞ ദിവസം 17 കാരനായ മറ്റൊരു വിദ്യാര്‍ഥിയും നീറ്റ് പരാജയഭീതി കാരണം ആത്മഹത്യ ചെയ്തിരുന്നു. നീറ്റ് പരീക്ഷ നടക്കുന്നതിന് മുന്‍പ് 19-കാരനായ വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തിരുന്നു. അതേസമയം, ആത്മഹത്യകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷയ്‌ക്കെതിരായ നിയമ പോരാട്ടം തുടരുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. നീറ്റ് പരീക്ഷക്കുള്ള പരിശീലന കേന്ദ്രങ്ങളില്‍ പഠിക്കാന്‍ വേണ്ട സാമ്പത്തികാവസ്ഥയില്ല വിദ്യാർത്ഥികള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതായി ഇതുസംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് എകെ രാജനും വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നീറ്റ് പരീക്ഷ തമിഴ്നാട്ടില്‍ ഒഴിവാക്കുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ പാസ്സാക്കിയത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ ഏകദേശം 15 വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയിലെ പരാജയഭീതി കാരണം തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്തത്.

https://www.reporterlive.com/newsroom/national/man-refuses-to-return-wrongfully-credited-fund-says-pm-modi-send-this-59166?infinitescroll=1
https://www.reporterlive.com/newsroom/national/third-neet-suicide-in-tamil-nadu-in-a-week-59172