മുഖ്യമന്ത്രി എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ചു .

9256

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു . ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

സംസ്ഥാനത്തിന് പുറത്തു നിന്ന് ഇനിയുമേറെപേർ സംസ്ഥാനത്തേക്ക് വരാനുള്ള സാഹചര്യത്തിൽ കേസുകൾ ഇനിയും കൂടുമെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. കോവിഡ് കേസുകൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും കടുത്ത നടപടികൾ ഈ ഘട്ടത്തിൽ വേണ്ടെന്നാണ് സർക്കാർ നിലപാട്. നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്ക് കാര്യങ്ങൾ പോകുമെന്ന് തോന്നുന്നഘട്ടത്തിൽ മാത്രമാകും കടുത്ത നടപടികളിലക്ക് സർക്കാർ കടക്കുക.

മുഖ്യമന്ത്രി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെ മുരളീധരൻ എംപി വ്യക്തമാക്കി. ലോക്ക്ഡൗൺ തീരാൻ അഞ്ച് ദിവസം മാത്രമുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് എംപി മാരെ ഓർമ്മ വന്നത്.