മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെത്തി; ഭീകരാക്രമണം നടന്ന ദേവാലയം സന്ദർശിച്ചു

11456

കൊളമ്പോ: മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിലെത്തി . ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ദേവാലയം സന്ദർശിച്ചു . ഇന്നലെ മാലദ്വീപ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ തുറന്നുകാട്ടണമെന്നും മോദി ആവശ്യപ്പെട്ടു. മാലദ്വീപിന്‍റെ പരമോന്നത ബഹുമതിയായ ‘റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ വിദേശ പര്യടനമാണ് മാലദ്വീപ്, ശ്രീലങ്ക സന്ദര്‍ശനം.