പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ അന്തരിച്ചു

46

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

പ്രകൃതിദത്തമായ ലൈറ്റിങ് രീതി ഉപയോഗിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു എം ജെ രാധാകൃഷ്ണൻ. കൊല്ലം പുനലൂര്‍ സ്വദേശിയായ അദ്ദേഹം കൗമാരകാലത്തു തന്നെ ഫോട്ടോഗ്രഫിയിൽ തത്പരനായിരുന്നു. അലി അക്ബര്‍ സംവിധാനം ചെയ്ത മാമലകള്‍ക്കപ്പുറത്ത് (1988) ആണ് അദ്ദേഹം സ്വന്തമായി ഛായാഗ്രഹണം നിര്‍വഹിച്ച ആദ്യചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഓള് ആണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം.

ഏ​ഴ് ത​വ​ണ സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യി​ട്ടുണ്ട്. കാൻ പുരസ്കാരമടക്കം നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ളും രാ​ധാ​കൃ​ഷ്ണ​നെ തേടി​യെത്തി‍യി​ട്ടുണ്ട്. മരണ സിംഹാസനം എന്ന ചിത്രത്തിന് കാൻ പുരസ്കാരം ലഭിച്ചു. കളിയാട്ടം, ദേശാടനം, ബയോസ്കോപ്, ഒറ്റക്കയ്യൻ, വീട്ടിലേക്കുള്ള വഴി, കാട് പൂക്കുന്ന നേരം, അടയാളങ്ങൾ, ആകാശത്തിന്‍റെ നിറം എന്നി ചിത്രങ്ങൾക്കാണ് സംസ്ഥാനത്തെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് ലഭിച്ചത്.