ചാലക്കുടി മേലൂരില്‍ നിന്നും കാണാതായ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി.

5074

തൃശ്ശൂര്‍: ചാലക്കുടി മേലൂരില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. പ്രദേശത്തെ ജാതി തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ കണ്ടെത്തിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന നാല് ആണ്‍കുട്ടികളെയാണ് കഴിഞ്ഞ് കാണാതായത്. കുട്ടികളുടെ രക്ഷിതാക്കള്‍ കൊരട്ടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ വൈകിട്ട് സ്‌കൂള്‍ വിട്ട് ഇവര്‍ നാലു പേരും ഒരുമിച്ച് ഇറങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചതിന് പിന്നാലെയാണ് പ്രദേശത്തെ ജാതി തോട്ടത്തില്‍ നിന്നും ഇവരെ കണ്ടെത്തിയത്.

നാല് പേരും ചേര്‍ന്ന് സ്‌കൂളില്‍ നിന്നും പുകവലിച്ചത് അധ്യാപകന്‍ കണ്ടുപിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തിരുന്നു. ഈ വിവരംവീട്ടുകാരെ അറിയിക്കുമെന്ന് ഭയന്നാണ് തോട്ടത്തില്‍ പോയി ഒളിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനോട്