റാന്നി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ കുരുവിള ജോര്‍ജിനെ കാണ്മാനില്ല; അന്വേഷണം ആരംഭിച്ചു

3344

പത്തനംതിട്ട : റാന്നിയില്‍ പോലീസുകാരനെ കാണാനില്ലാത്തതായി പരാതി. റാന്നി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ കുരുവിള ജോര്‍ജിനെയാണ് കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ജോര്‍ജിനെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

ജോര്‍ജിന്റെ അച്ഛന്‍ കുരുവിളയാണ് മകനെ കാണാനില്ലെന്ന് പരാതി നല്‍കിയത്. കോട്ടയം ഈസ്റ്റ് പോലീസ് ആണ് അന്വേഷണം നടത്തുന്നത്. ജോര്‍ജിന് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് മൈസൂരില്‍ നിന്ന് പണം പിന്‍വലിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.