മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

1240

മനാമ: ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ 72 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. സൽമാനിയയിൽ സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി.

ചടങ്ങിൽ വെച്ച് ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ശ്രീ. പി.വി.രാധാകൃഷ്ണപിള്ള, ശ്രീ. അരുൾദാസ് തോമസ്, ശ്രീ. പ്രേംജിത് നാരായണൻ, ശ്രീ. എബ്രഹാം ജോൺ, ശ്രീ. കെ.സി.വിശ്വപ്രസാദ്‌ എന്നിവർക്ക് മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ വിശിഷ്ട അംഗത്വം നൽകി ആദരിച്ചു

ആധുനിക കാലഘട്ടത്തിൽ ലോകത്തിന് ആവശ്യം ഗാന്ധിസവും മഹാത്മജിയുടെ ദർശനവും ആണ് എന്ന് ശ്രീ.പി.വി.രാധാകൃഷ്‌ണപിള്ള പറഞ്ഞു. ഇന്ന് കാണുന്ന ഭാരതത്തിന്റെ അവസ്ഥയിൽ മാറ്റം ഉണ്ടാകാൻ വേണ്ടി പുതിയ തലമുറ ഗാന്ധിയെ ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. അതിന് ഇന്ത്യയിൽ വിദ്യാർത്ഥികൾക്കിടയിൽ ഗാന്ധിയെ കൂടുതൽ അറിയുവാൻ കഴിയുന്ന രീതിയിൽ ഗാഡിസം പഠനവിഷയമായി ക്രമീകരിക്കേണ്ടത് ആവശ്യം ആണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് അഡ്വ:പോൾ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിനോദ് ഡാനിയൽ സ്വാഗതവും എബി തോമസ് നന്ദിയും രേഖപ്പെടുത്തി. സജിതാ സതീഷ് നിയന്ത്രിച്ച പരിപാടിക്ക് ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല, സനൽകുമാർ, തോമസ് ഫിലിപ്പ്, അഷ്‌റഫ്, മുജീബ്, വിനോദ്, ജോൺസൺ, അജി ജോർജ്, അജിത്കുമാർ, ലിജുപാപ്പച്ചൻ, സന്തോഷ്, വേണു എന്നിവർ നേതൃത്വംനൽകി.