മെലാനിയ ട്രംപിന്റെ ഡൽഹി സ്‌കൂൾ സന്ദർശനം: കേജ്രിവാളിനെ കേന്ദ്ര സർക്കാർ ഒഴിവാക്കി

13667

ഡൽഹി: ഡൽഹി സർക്കാർ സ്‌കൂളിൽ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ സന്ദർശന പരിപാടിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കേന്ദ്രസർക്കാർ മനഃപൂർവം ഒഴിവാക്കി എന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ധം കുറക്കുവാനും കുട്ടികളുടെ ബുദ്ധിമുട്ടുകള് ചർച്ച ചെയ്തു പരിഹരിക്കാനുമായി നടപ്പാക്കിയ ഹാപ്പിനസ് കരിക്കുലം പദ്ധതിയെ കുറിച്ചു അറിയുവാനായാണ് മെലാനിയ ട്രംപിന്റെ സന്ദർശനം. രണ്ടുവർഷം മുമ്പ് മനീഷ് സിസോദിയയാണ് സ്‌കൂളുകളിൽ ഈ പദ്ധതി തുടങ്ങിയത്. 40 മിനിട്ട് നീണ്ടുനില്ക്കുന്ന മെഡിറ്റേഷനും ക്ലാസിന് പുറത്തുള്ള ആക്ടിവിറ്റികളുമാണ് ഇതില് ഉൾപ്പെട്ടിരിക്കുന്നത്.

ഒരു മണിക്കൂറാണ് പ്രഥമ വനിത സ്‌കൂളിൽ ഉണ്ടാവുന്നത്. ഹാപ്പിനെസ്സ് കരിക്കുലം പദ്ധതിയുടെ ഭാഗമായുള്ള ഒരു ക്ലാസ്സാണ്‌ മെലാനിയ ട്രംപ് സന്ദർശിക്കുക