എം ബി മുരളീധരൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു

17766

കൊച്ചി : കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി എം ബി മുരളീധരൻ രാജിവെച്ചു. തൃക്കാക്കര നിയോജകമണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ എം എൽ എ ശ്രീ.പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാർഥിയാക്കിയതിൽ ഇന്നലെ ശ്രീ മുരളീധരൻ പരസ്യമായി പ്രിതിഷേധിച്ചിരുന്നു .

എം ബി മുരളീധരൻ 15 വർഷം കൊച്ചി കോർപ്പറേഷൻ കൗൺസിലറായിരുന്നു.1973 ൽ എറണാകുളം മഹാരാജാസ് കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റായാണ്‌ മുരളീധരൻ കോൺഗ്രസിലെത്തിയത്. 1985 -1990 കാലത്ത് യൂത്ത് കോൺഗ്രസിന്റെ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു. 2010 -15 വരെ എറണാകുളം ജില്ല സേവാദൾ ചെയർമാനായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം എം ബി മുരളീധരൻ വിമത സ്ഥാനാർഥി ആവുന്നത് സംബന്ധിച്ചും, എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനുമായി ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.