ആക്‌ഷൻ രംഗങ്ങളുമായി “മാസ്റ്റർ ” ട്രെയ്‌ലർ

1853

സിനിമാ പ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ‘മാസ്റ്ററി’ന്‍റെ ടീസര്‍ പുറത്തിറങ്ങി. വിജയുടെയും വിജയ് സേതുപതിയുടെയും കിടിലൻ രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയ്‌ലർ. ഇരുവരും ആദ്യമായൊന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറോമിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് വേഷമിടുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.