മാർഗരറ്റ് കീനൻ ; ഫിസർ കോവിഡ് -19 വാക്സിൻ കുത്തിവെച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി.

1948

ലണ്ടൻ : ഫിസർ കോവിഡ് -19 വാക്സിൻ കുത്തിവെച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയായി 90 കാരിയായ മാർഗരറ്റ് കീനൻ. രാവിലെ മധ്യ ഇംഗ്ലണ്ടിലെ കോവെൻട്രിയിലെ പ്രാദേശിക ആശുപത്രിയിൽ വച്ച് കീനൻ വാക്സിൻ സ്വീകരിച്ചു. ഫിസറും ബയോ ടെക്കും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ ആണ്  ചൊവ്വാഴ്ച പുറത്തിറക്കിയത്. “കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ് നൽകിയ ആദ്യത്തെ വ്യക്തിയെന്ന നിലയിൽ ഞാൻ വളരെ അഭിമാനിക്കുന്നു, പുതുവർഷത്തിൽ എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സമയം ചെലവഴിക്കാൻ എനിക്ക് ഒടുവിൽ കാത്തിരിക്കാം”.കീനൻ പറഞ്ഞു. അവർക്ക് ഒരു മകളും ഒരു മകനും നാല് പേരക്കുട്ടികളുമുണ്ട്.