അശാസ്ത്രീയമായ ചൂഷണത്തിലൂടെ, പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ സെപ്തംബര്‍ 27 നു മാര്‍ച്ച്

334

മലപ്പുറം:അശാസ്ത്രീയമായ ചൂഷണത്തിലൂടെ, പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കുന്നതിനെതിരെയും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഉപഭോഗത്തിനെതിരെയും, കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന പദ്ധതികള്‍ക്കെരെയും, ആഗോള താപനത്തിനെതിരെയും, ലോക മനസാക്ഷിയെ പിടിച്ചുണര്‍ത്തിയ സ്വീഡനിലെ 16 വസ്സുകാരി വിദ്യാര്‍ഥിനി, ഗ്രീറ്റ തല്‍ബര്‍ഗിന്റെ ആഹ്വാനമുള്‍ക്കൊണ്ട്, ലോകമെങ്ങും സമരങ്ങള്‍ നടന്നു വരിക ആണല്ലോ. കേരളത്തിലും കഴിഞ്ഞ 20 -)o തിയ്യതി മുതല്‍ പലയിടങ്ങളില്‍ ആയി നടന്ന സമരങ്ങളുടെ സമാപനം നിലമ്പൂരിനടുത്തുള്ള പോത്തുകല്ല് പഞ്ചായത്തില്‍ 27 നു നടക്കുക ആണ്.

കൃത്യമായ ഒരു നേതൃത്വം ഇല്ലാതിരുന്നിട്ടും, മനുഷ്യരെക്കുറിച്ചും, ഭൂമിയെക്കുറിച്ചും ചിന്തകളുള്ള മനുഷ്യരെല്ലാവരും, അവരവരുടെ സംഘടനയുടെ നേതൃത്വത്തില്‍ ഈ സമരത്തില്‍ അണി ചേരുന്നതാണ് കണ്ടത്. ഇല്ലാതായി പോകുന്ന ഭാവിയെക്കുരിചോര്‍ക്കാതെ, പഠിക്കുന്നതിലെ, നിരര്‍ദ്ധകത ബോധ്യപ്പെട്ട കുട്ടികളും, പ്രകൃതി സ്നേഹികളും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഒരുമിച്ചു നേതൃത്വം നല്‍കുന്ന ഈ പരിപാടി വന്‍ വിജയമാകേണ്ടത് ഓരോ ചിന്തിക്കുന്ന മനുഷ്യരുടെയും ആവശ്യമാണ്‌.

സ്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും, ഇന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അവരുടെ ഭാവിക്ക് വേണ്ടി അണിനിരന്നു നിങ്ങളോടെ ആവശ്യപ്പെടുന്നത് ഒരേ ഒരു ആവശ്യം മാത്രം. ചിന്തിച്ചു, ബോധത്തോടെ പെരുമാറാനും, ഉത്തരവാദിത്തമുള്ള ഒരു ജീവിയായി, മറ്റു ജീവികലോടൊപ്പം, കുറച്ചു കൂടി സുന്ദരമായ ഒരു ലോകത്ത് പരസ്പരാശ്രയത്തോടെ പരാശ്രയത്തോടെ ജീവിക്കാനും സാഹചര്യം ഒരുക്കാനാണ്.

ഉച്ച ഭക്ഷണത്തിനു ശേഷം അണിചേരുന്ന വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാനും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും, എത്തുന്ന പ്രമുഖരില്‍, മുന്‍ ആരോഗ്യമന്ത്രി ശ്രീ VM സുധീരന്‍, മുന്‍ തദ്ദേശ സ്വയം ഭരണ മന്ത്രി കുട്ടി അഹമ്മദ്‌ കുട്ടി, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ CR നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം, കുസുമം ജോസഫ്‌, SFI സംസ്ഥാന സിക്രട്ടറി സച്ചിന്‍ ദേവ്, KSU മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ VS ജോയി എന്നിങ്ങനെ ഒരു നീണ്ട നിര ഉണ്ട്. കേരള ക്ലൈമറ്റ് ആക്ഷന്‍ അലയന്‍സും ഫ്രൈഡെയ്സ് ഫോര്‍ ഫൂച്ചറും ആക്റ്റ് 350 യും നേതൃത്വം നല്‍കുന്ന കേരള ക്ലൈമറ്റ് ആക്ഷന്‍ മാര്‍ച്ചില്‍, പ്രളയാനന്തര നിലമ്പൂര്‍ കൂട്ടായ്മ, ഒഴുകണം പുഴകള്‍ കാമ്പൈന്‍, കേരളാ നിഴല്‍ മന്ത്രിസഭ, N A P M, കേരള നദീ സംരക്ഷണ സമിതി

പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, യുകലാസാഹിതി, എന്നിങ്ങനെ ധാരാളം സംഘടനകളും, നിലമ്പൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന അമ്പതിലേറെ യുവജന ക്ലബ്ബുകളും ഒരുമിക്കുന്നു.

കുട്ടികള്‍ പൊതുസമ്മേളനത്തില്‍ വച്ചു എടുക്കുന്ന പ്രതിജ്ഞ നവകേരളത്തെ സൃഷ്ടിക്കുമെന്ന് കരുതാം. കുട്ടികളുടെ പ്രതിജ്ഞ താഴെ കൊടുക്കുന്നു.ഈ പ്രപഞ്ചത്തിലെ എണ്ണിയാലോടുങ്ങാത്ത ജീവികളില്‍ ഒന്ന് മാത്രമാണ് മനുഷ്യര്‍ എന്ന് ഞാന്‍ മനസിലാക്കുന്നു.

 1. ഈ പ്രപഞ്ചത്തിലെ എണ്ണിയാലോടുങ്ങാത്ത ജീവികളില്‍ ഒന്ന് മാത്രമാണ് മനുഷ്യര്‍ എന്ന് ഞാന്‍ മനസിലാക്കുന്നു.
 2. ഈ പ്രപഞ്ചത്തിലെ ജീവികളെല്ലാം പരസ്പരാശ്രയത്തിലും, പരാശ്രയത്തിലും ആണ് ജീവിക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
 3. ഈ ഭൂമി പൂമ്പാറ്റക്കും, പഴുതാരക്കും, തവളക്കും, കിളികള്ക്കുംു കൂടി അവകാശപ്പെട്ടതാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.
 4. അത്യാഗ്രഹികളായ കുറച്ചു മനുഷ്യര്‍, കൊള്ള ലാഭത്തിനായി നടത്തിയ പല പ്രവര്‍ത്തികളും, കണ്ടുപിടുത്തങ്ങളും, ഭൂമിയിലെ സുഗമമായ ജീവിതത്തിനു തടസ്സമാണെന്നു ഞാന്‍ തിരിച്ചറിയുന്നു.
 5. ശാസ്ത്രത്തിന്റെ ദുരുപയോഗം പ്രകൃതി വിഭവങ്ങളുടെ നീതീകരിക്കാനാവാത്തതും അനാവശ്യവുമായ ചൂഷണങ്ങള്‍ക്കും കാരണമായി എന്ന് ഞാന്‍ തിരിച്ചറിയുന്നു.
 6. പ്രകൃതിക്ക് അനുയോജ്യമല്ലാത്ത വികസന കാഴ്ചപ്പാടുകളും, ഭാവിയെ കരുതലോടെ കാണാത്ത പദ്ധതികളും, നമ്മള്‍ ജീവിക്കെണ്ടുന്ന ഭൂമിയെ വാസയോഗ്യമല്ലാതാക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു.
 7. ഈ ലോകം കാലാവസ്ഥ പ്രതിസന്ധി നേരിടുകയാണ് എന്ന് ഞാൻ അറിയുന്നു. എന്‍റെ ഓരോ പ്രവൃത്തിയുടെയും പാരിസ്ഥിതിക പാദമുദ്ര ഏറ്റവും കുറഞ്ഞിരിക്കാൻ ശ്രദ്ധിക്കുമെന്നും മറ്റുള്ളരോടും ഭരണകൂടങ്ങളോടും അങ്ങനെ വേണം എന്ന് ആവശ്യപ്പെടും എന്ന് പ്രതിജ്ഞ ചെയ്യുന്നു.
 8. എനിക്കും, എനിക്ക് ശേഷം വരുന്ന ഭാവി തലമുറക്കും ദോഷകരമാകുന്ന ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പേടില്ലെന്നു ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
 9. പുനരുപയോഗമില്ലത്ത പ്ലാസ്ടിക്ക് ഇനി മുതല്‍ ഉപയോഗിക്കില്ല എന്ന് ഇതിനാല്‍ ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.
 10. കരിയിലകള്‍ കത്തിക്കില്ല എന്നും, അതിനെതിരെ പ്രചരണം നടത്തുമെന്നും ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.
 11. ഇതുവരെ ഭൂമിയിലുണ്ടായിരിക്കുന്ന കുഴപ്പങ്ങല്ക്കുള്ള പരിഹാരമായി ഒരു മരത്തൈ എങ്കിലും നട്ടു സംരക്ഷിച്ചു വളര്‍ത്തുമെന്നും ഞാന്‍ ഉറപ്പു തരുന്നു.
 12. ചടങ്ങുകളില്‍, സര്‍ക്കാര്‍ നിര്ദേശിച്ച രീതിയിലുള്ള ഹരിതക്രമമനുസരിച്ചു, ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുമെന്ന് ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.
 13. പ്ലാസ്ടിക് കുപ്പികളില്‍ ലഭിക്കുന്ന കുടിവെള്ളം പരമാവധി ഒഴിവാക്കുമെന്ന് ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.
 14. പ്ലാസ്ടിക്കില്‍ പൊതിഞ്ഞു വരുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കില്ല എന്ന് ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.
 15. പ്രകൃതിയെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്ന ഒരുവിധ നയങ്ങളെയും പിന്തുണയ്ക്കില്ലെന്നു ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.
 16. പ്രകൃതിക്ക് ദോഷകരമായി ബാധിക്കുന്ന നടപടികൾ എവിടെ കണ്ടാലും പ്രതിഷേധിക്കുമെന്നു ഞാന്‍ ഉറപ്പു തരുന്നു.
 17. ജീവിത ശൈലിരോഗങ്ങള്‍ മാറ്റാന്‍, ഇന്ന് മുതല്‍ പരിശ്രമിക്കുമെന്നു ഇതിനാല്‍ ഞാന്‍ വാക്ക് തരുന്നു.
 18. വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ തുണി സഞ്ചി ഇന്നുമുതല്‍ ഉപയോഗിച്ച് തുടങ്ങുമെന്നും, മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുമെന്നും ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.
 19. എന്‍റെ നാട്ടില്‍ ലഭ്യമായ നാടന്‍ പഴങ്ങള്‍ പരമാവധി ഉപയോഗിക്കുമെന്ന് ഇതിനാല്‍ ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.