മരതക പാലട

3530

വേണ്ട ചേരുവകൾ.

1.പാൽ- 2 ലിറ്റർ

2.അട ചെറുത്‌ -250 ഗ്രാം

3.പിസ്ത -100ഗ്രാം

4.പഞ്ചസാര-250.ഗ്രാം(ആവശ്യത്തിന്)

5.നെയ്യ്‌

6. കിസ്മിസ്സ്‌

7. കശുവണ്ടി പരിപ്പ്‌

8. മിൽക്ക്‌ മെയ്ഡ്‌ -3 ടീസ്പൂൺ

9. ഏലയ്ക്കാപൊടി.

തയ്യാറാക്കുന്നവിധം

ആദ്യം പാൽ കുറച്ചു നെയ്യ്‌ ചേർത്തു ചെറുതീയിൽ പിങ്ക്‌ നിറം ആവുന്നവരേ തിളപ്പിക്കുക . അതിലേക്ക്‌ പിസ്ത അരച്ചതു ചേർത്തു 10 മിനിറ്റ്‌ തിളപ്പിക്കുക. ചെറുതായി പച്ച നിറം വരുമ്പോൾ അട ചേർക്കുക.20 മിനിട്ട്‌ചെറുതീയിൽ ഇട്ടു അട വേവിക്കുക. അട വെന്തുകഴിയുബോൾ പഞ്ചസാര ചേർക്കുക . പഞ്ചസാര അലിഞ്ഞു പായസം കുറുകി വരുമ്പോൾ  മിൽക്ക്‌ മെയ്ഡ്‌ ചേർക്കുക.  കശുവണ്ടിയും കിസ്മിസ്സും നെയ്യിൽ വറുത്തു ചേർക്കുക . ഏലയ്ക്ക പൊടിയും ചേർത്തു 5 മിനിറ്റ്‌  അടച്ചു വക്കുക. . നല്ല മരതക കളറോടുക്കൂടിയതും വളരെ സ്വാദുള്ളതും ആയ മരതകപാലട തയ്യാർ . തണുപ്പിച്ചോ ചൂടോടെയോ കഴിക്കാം. 

തയ്യാറാക്കിയത്,

ദീപ ദീപക്

അബുദാബി